തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള രൂക്ഷമായ വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സെപ്റ്റംബർ 30 വരെ വൈദ്യുതി ലോഡ് കുറച്ച് സ്വയം നിയന്ത്രണം പാലിക്കുക മാത്രമാണ് മുന്നിലുള്ള പ്രധാന പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്ന സാഹചര്യങ്ങളിൽ, അത് എപ്പോഴൊക്കെയാണെന്ന് ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കുന്നതിനായി പ്രത്യേക സോഫ്റ്റ്‌വെയർ സജ്ജമാക്കിവരികയാണെന്നും ചെയർമാൻ അറിയിച്ചു. വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കി പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും കെഎസ്ഇബി നിർദേശിക്കുന്നു.

Post a Comment