തിരുവനന്തപുരം: കനത്ത ചൂടില്‍ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി നാളെ മുതല്‍ മൂന്ന് ദിവസം പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
മധ്യപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണമാകുന്നത്. അതേസമയം ഇന്ന് സംസ്ഥാനത്ത് ശക്തമായ ചൂട് തുടരുമെന്നും അധികൃതർ അറിയിച്ചു. മഴ മുന്നറിയിപ്പിന്റെ ഭാഗമായി വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലേർട്ട് നിലവിലുണ്ട്. ഞായറാഴ്ച നിലവില്‍ മഴ മുന്നറിയിപ്പുകളില്ല. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റർ മുതല്‍ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദേശം
സമുദ്രപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവർക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
Post a Comment