ആലക്കോട് തേര്‍ത്തല്ലിയില്‍ പിതാവിനെ വെട്ടി പരുക്കേല്‍പ്പിച്ച്‌ മകൻ ജീവനൊടുക്കി


ആലക്കോട് : തേർത്തല്ലി പെരിങ്ങാലിയില്‍ പിതാവിനെ വെട്ടി പരുക്കേല്‍പിച്ച്‌ മകൻ ജീവനൊടുക്കി. കൊന്നങ്കല്‍ രാഘവനാ(79) ണ് വെട്ടേറ്റത്.
മകൻ സുനിലാണ് ജീവനൊടുക്കിയത്. വെട്ടേറ്റ രാഘവൻ പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുടുംബ വഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പൊലിസ് പറയുന്നത്.ഞരമ്പ് മുറിച്ചാണ് സുനില്‍ ജീവനൊടുക്കിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായിപരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post