ഇൻസ്റ്റഗ്രാം തുറന്നാല്‍ ഫുള്‍ വൈബ്! ബോളിവുഡ് സ്റ്റൈല്‍ മുതല്‍ ഇങ്ങ് കേരളാ സ്റ്റൈലില്‍ വരെ 80 സ് യുവാക്കളുടെ ചിത്രങ്ങളും വീഡിയോകളും...ഗ്യാങ്സ്റ്റർ ഫോട്ടോകളും കപ്പിള്‍ ഫോട്ടോകളും ഫാമിലി ഫോട്ടോകളുമെല്ലാം 40 വർഷം സഞ്ചരിച്ച് പുറകോട്ടു പോയി. ചാറ്റ്ജിപിടിയില്‍ ആദ്യ തവണ പ്രോംപ്റ്റ് കൊടുത്തു നോക്കി ശരിയാത്തവർ പല തവണ ഫോട്ടോകളും സ്റ്റൈലുകളും മാറ്റിക്കൊടുത്തു. സ്റ്റോറികളായും റീല്‍സായും പ്രൊഫൈല്‍ പിക്ച്ചറുകളുമായി ഇവയെല്ലാം ലോകം ഏറ്റെടുത്തു കഴിഞ്ഞു.
ലോകത്തിന്റെ ഏതോ കോണില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ ട്രെൻഡില്‍ പിടിച്ചു നില്‍ക്കാൻ കൂടെക്കൂടിയവരാണ് നമ്മള്‍ മലയാളികളും. ഇനി അല്‍പം കാര്യത്തിലേക്ക് വരാം. ഇനി കാര്യത്തിലേക്ക് വരാം. ഈ ട്രെൻഡിനെ അല്‍പ്പമൊന്ന് സൂക്ഷിക്കണമെന്നാണ് വിദഗ്ദർ നല്‍കുന്ന മുന്നറിയിപ്പ്. വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയ്ക്കും ദുരുപയോഗത്തിനും വരെ ഇവ ഉപയോഗിക്കപ്പെട്ടേക്കാം.
ഉപയോക്താക്കള്‍ അപ്‌ലോഡ് ചെയ്യുന്ന മുഖത്തിന്റെ ചിത്രങ്ങളില്‍ നിന്ന് കമ്പനികള്‍ കൃത്യമായ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നു. ഈ വിവരങ്ങള്‍ ഭാവിയില്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കപ്പെട്ടേക്കാം. നമ്മള്‍ അപ്ലോഡ് ചെയ്യുന്ന ഹൈ റെസല്യൂഷൻ ഫോട്ടോകള്‍ വഴി നിർമിച്ചെടുക്കുന്ന എഐ ചിത്രങ്ങള്‍ തട്ടിപ്പുകാർക്ക് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കാനും ഡീപ്‌ഫേക്ക് വിഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്താൻ വരെ ഉപയോഗിക്കാം. വ്യക്തിഗത ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ ചിത്രങ്ങള്‍ എവിടെയെങ്കിലും സൂക്ഷിക്കപ്പെടുന്നുണ്ടോ, ഇത് എങ്ങനെ ഉപയോഗിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങളില്‍ നമുക്ക് ഇന്നും വ്യക്തതയില്ല.

Post a Comment