ആലക്കോട്: കോട്ടയം പെരുന്നയിലെ ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലക്കോട് നെല്ലിക്കുന്ന് പുതിയേടത്ത് ജോസ്വിൻ മാത്യു (23) ആണ് മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ജോസിനെ കുളത്തിൽ നിന്നെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുരിശുമുട് സ്വകാര്യ പഠന കേന്ദ്രത്തിലെ വിദേശ പഠന കോഴ്സിലെ വിദ്യാർഥിയായിരുന്നു

Post a Comment