സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ചൂട് ഗണ്യമായി വർധിക്കാൻ സാധ്യതയുള്ളതായി ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. നേരത്തെ നൽകിയിരുന്ന എല്ലാ മഴ മുന്നറിയിപ്പുകളും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു.
വരുന്ന ഞായറാഴ്ച വരെ സാധാരണ താപനിലയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ അധിക ചൂട് രേഖപ്പെടുത്താൻ സാധ്യതയുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നത് നിർജലീകരണം, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാമെന്നും അതിനാൽ പൊതുജനങ്ങൾ മതിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Post a Comment