ഫോൺ ചാർജ്ജ് ചെയ്ത് വെച്ചോ; ഇന്നത്തെ വിശറി വീശൽ ടൈംടേബിൾ എത്തി! ഇന്നത്തെ പവർകട്ട് ലിസ്റ്റ് ഇതാ:



വൈകുന്നേരത്തെ ചായകുടി കഴിഞ്ഞാൽ പിന്നെ ചൂടും ഇരുട്ടും കൂട്ടിനെത്തുന്ന പതിവ് കാഴ്ച്ചയ്ക്ക് ഇന്നും മാറ്റമില്ല! ആലക്കോട് 33 KV സബ് സ്റ്റേഷൻ പരിധിയിൽ ഇന്നത്തെ 'വിശറി വീശൽ' ടൈംടേബിൾ എത്തിക്കഴിഞ്ഞു. ഫോണും എമർജൻസി ലൈറ്റുമൊക്കെ ഇപ്പോഴേ ഫുൾ ചാർജ്ജാക്കി വെച്ചോളൂ, മെഴുകുതിരി തപ്പിയെടുക്കാൻ നേരം വൈകണ്ട.

ഇന്നത്തെ ഷെഡ്യൂൾ ഇതാ:

ആലക്കോട് ടൗൺ: 06:45 PM – 07:10 PM & 09:15 PM – 09:40 PM

 ഉദയഗിരി: 07:35 PM – 08:00 PM & 09:40 PM – 10:05 PM

 തേർത്തല്ലി:08:00 PM – 08:25 PM & 10:30 PM – 10:55 PM

 ചാണോക്കുണ്ട്:08:25 PM – 08:50 PM & 10:55 PM – 11:20 PM

 മോറാനി:08:50 PM – 09:15 PM & 11:20 PM – 11:45 PM

ഓരോ പ്രദേശത്തിനും രണ്ട് റൗണ്ട് വീതം കൃത്യമായി വീതിച്ചു നൽകിയിട്ടുണ്ട്. സമയം തെറ്റാതെ കറന്റ് പോകുമെന്ന കാര്യത്തിൽ ഉറപ്പുള്ളതുകൊണ്ട് വിശറിയും കൂടെക്കരുതി മുൻകരുതലുകൾ എടുക്കുക!

വൈദ്യുതി തടസ്സപ്പെടുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Post a Comment

Previous Post Next Post