റോഡിലെ തമ്പുരാക്കന്മാരല്ല ബസ് ജീവനക്കാര്‍; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

 


റോഡുകളില്‍ ബസ് ജീവനക്കാർ നടത്തുന്ന നിയമലംഘനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

നഗരത്തില്‍ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം പരാമർശിച്ചുകൊണ്ട്, ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്നും നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സുരക്ഷിതമായ റോഡുകള്‍ പൗരന്മാരുടെ മൗലികാവകാശമാണെന്ന് ഓർമ്മിപ്പിച്ച കോടതി, വലിയ വാഹനങ്ങളുടെ അപകടയോട്ടം കാല്‍നടക്കാർക്കും ചെറുവാഹനങ്ങള്‍ക്കും വലിയ ഭീഷണിയാകുന്നുണ്ടെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷിച്ചു.

Post a Comment

Previous Post Next Post