നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാം; ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളില്‍


തിരുവനന്തപുരം:  ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും.കണ്‍മുന്നിലെത്തുന്ന ചൈനീസ് നിലയം 7.30 വരെ കാണാൻ സാധികും. മൂന്ന് വർഷം ഭൂമി ചുറ്റി കറങ്ങിവരുന്ന ടിയാങ്ഗോങ് കേരളത്തിലും ദൃശ്യമായിട്ടുണ്ടെങ്കിലും കേരളത്തിലുടനീളം വ്യക്തമായി കാണാൻ സാധികുന്നത് വിരളമാണ്.
ഭൂമിയില്‍നിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം. മൂന്ന് ചൈനക്കാരാണ് പരീക്ഷണ നിരീക്ഷണങ്ങളുമായി ടിയാങ്ഗോങ് നിലയത്തിലുള്ളത്. കേരളത്തിലുള്ളവർക്ക് ഇന്നു വൈകിട്ട് 7.26 മുതല്‍ നാലു മിനിറ്റോളമാണു നഗ്ന നേത്രങ്ങള്‍ കൊണ്ടു ടിയാങ്ഗോങ് ബഹിരാകാശ നിലയം കാണാനാവും.
രാത്രി 7.26ന് കേരളത്തിന്റെ വടക്കു-പടിഞ്ഞാറ് അറബിക്കടലിനു മുകളിലെ ഭാഗത്താണ് ടിയാങ്ഗോങ് പ്രത്യക്ഷപ്പെടുക. അതിനു മുമ്പായി കൊങ്കണ്‍തീരത്തും ദൃശ്യമാകും. നക്ഷത്രം പോലെ തിളങ്ങുന്ന ബഹിരാകാശ നിലയം 7.26 ന് വടക്കൻ മലബാർ തൊട്ടു കേരളത്തിനു മുകളിലായി തെക്കോട്ടു നീങ്ങിക്കൊണ്ടിരിക്കും.

Post a Comment

Previous Post Next Post