തളിപ്പറമ്പിൽ ഓൺലൈൻ തട്ടിപ്പ്: 300 രൂപയുടെ വസ്ത്രം റിട്ടേൺ ചെയ്യാൻ ശ്രമിച്ച മധ്യവയസ്കന് നഷ്ടമായത് 5.5 ലക്ഷം രൂപ

 


തളിപ്പറമ്പ്: ഓൺലൈൻ വഴി വാങ്ങിയ വസ്ത്രം തിരികെ നൽകാൻ ശ്രമിച്ച 54-കാരന് നഷ്ടമായത് 5.5 ലക്ഷം രൂപ. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് സൈബർ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങിയത്. 300 രൂപ മാത്രം വിലയുള്ള വസ്ത്രം റിട്ടേൺ ചെയ്യാൻ ഇന്റർനെറ്റിൽ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചതാണ് വിനയായത്.

ഗൂഗിളിൽ തിരഞ്ഞപ്പോൾ ലഭിച്ച വ്യാജ കസ്റ്റമർ കെയർ നമ്പറാണ് പരാതിക്കാരൻ വിളിച്ചതെന്ന് പോലീസ് വ്യക്തമാക്കി. തട്ടിപ്പ് സംഘം നൽകിയ നിർദേശങ്ങൾ പിന്തുടർന്നതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ഇവർ ചോർത്തി. തുടർന്ന് പല തവണകളായി അക്കൗണ്ടിൽ നിന്ന് അഞ്ചര ലക്ഷം രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


Post a Comment

Previous Post Next Post