പെട്രോള്‍ വാഹനത്തില്‍ ഡീസലടിച്ചാല്‍ അമളി പറ്റുമോ? തെറ്റായ ഇന്ധനം നിറച്ചാല്‍ ശ്രദ്ധിക്കേണ്ട മുൻകരുതലുകള്‍


ഇന്ധന പമ്പുകളില്‍ സംഭവിക്കുന്ന ചെറിയൊരു അശ്രദ്ധ മൂലം പെട്രോള്‍ വാഹനത്തില്‍ ഡീസലോ, ഡീസല്‍ വാഹനത്തില്‍ പെട്രോളോ നിറച്ചാല്‍ അത് വാഹനത്തിന് വൻ സാമ്പത്തിക ബാധ്യതയും ഗുരുതര എഞ്ചിൻ തകരാറുകളും ഉണ്ടാക്കാം.കാറില്‍ തെറ്റായ ഇന്ധനം നിറച്ചെന്ന് മനസ്സിലാക്കിയാല്‍ ഉടനടി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ കൃത്യമായ ധാരണയുണ്ടാകേണ്ടത് അത്യാവശ്യമാണ്.
അമളി സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം ഒരു കാരണവശാലും സ്റ്റാർട്ട് ചെയ്യരുത്. ഇഗ്നിഷൻ ഓണ്‍ ചെയ്യുന്നതോടെ ടാങ്കിലെ ഇന്ധനം എഞ്ചിൻ ഭാഗങ്ങളിലേക്ക് പമ്പ് ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാല്‍ താക്കോല്‍ പൂർണ്ണമായും ഊരിമാറ്റുകയാണ് ആദ്യപടി. വാഹനം സ്റ്റാർട്ട് ചെയ്യാതെ തള്ളി മാറ്റി നിർത്തി, മെക്കാനിക്കിന്റെയോ റോഡ് സൈഡ് അസിസ്റ്റൻസിന്റെയോ സഹായത്തോടെ ടാങ്കിലെ ഇന്ധനം പൂർണ്ണമായും ഡ്രെയിൻ ചെയ്ത് മാറ്റണം.വാഹനം ഓടിച്ചുതുടങ്ങിയ ശേഷമാണ് ഈ അബദ്ധം തിരിച്ചറിയുന്നതെങ്കില്‍, അസ്വാഭാവികമായ ആക്സിലറേഷൻ, എഞ്ചിൻ മിസ്സിംഗ്, പുക ഉയരല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഈ സാഹചര്യത്തില്‍ വാഹനം ഉടനടി സുരക്ഷിതമായ സ്ഥലത്തേക്ക് ഒതുക്കി എഞ്ചിൻ ഓഫ് ചെയ്യണം. ഡീസല്‍ എഞ്ചിനുകളില്‍ പെട്രോള്‍ നിറയുന്നത് ഫ്യുവല്‍ പമ്പ്, ഇൻജക്ടറുകള്‍ എന്നിവ പൂർണ്ണമായും കേടാകാൻ കാരണമാകുന്നതിനാല്‍ കൂടുതല്‍ അപകടകരമാണ്.

Post a Comment

Previous Post Next Post