കണ്ണൂർ: ജില്ലയില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം നിത്യേന വർദ്ധിക്കുന്നതായി കണക്കുകള്‍. ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും പനി ബാധിച്ചെത്തുന്നവരുടെ എണ്ണം ദിനം പ്രതി 200 കവിഞ്ഞെന്നാണ് കണക്കുകള്‍.കാലാവസ്ഥ മാറ്റത്തോടൊപ്പം കടുത്ത ചൂടും വൈറല്‍ പനിക്ക് കാരണമാകുന്നെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ വൈറല്‍ പനി ബാധിച്ച് ചികിത്സ തേടിയത് 5000 ത്തോളം പേരാണ്. വൈറല്‍ പനിയോടൊപ്പം ഡെങ്കിപ്പനിയും ജില്ലയില്‍ വ്യാപകമാണ്. കണ്ണൂർ കോർപറേഷൻ, ചിറക്കല്‍, തളിപ്പറമ്പ്, നാറാത്ത് എന്നിവിടങ്ങളിലെല്ലാം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൊവിഡിന് സമാനമായി ഭക്ഷണം കഴിക്കുമ്പോള്‍ രുചിയില്ലായ്മ, കടുത്ത ക്ഷീണം, തലവേദന, ബ്ലഡ് പ്രഷർ കുറയുക, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളാണ് വൈറല്‍ പനിക്കുള്ളത്. സാധാരണ വൈറല്‍ പനി രണ്ടോ മൂന്നോ ദിവസം കൊണ്ട് മാറുകയാണ് പതിവ്. എന്നാല്‍ നീണ്ട രണ്ടാഴ്ചയോളം പനി തുടരുകയുമാണ്. പനി മാറിയാലും ക്ഷീണം കാരണം പലർക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ദിവസങ്ങളെടുക്കുകയാണ്.
Post a Comment