മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവദാനം; ഏഴ് പേര്‍ക്ക് പുതുജീവൻ നല്‍കി യുവ സൈനികൻ


കൊല്ലം: അവയവദാനത്തിലൂടെ ഏഴ് പേർക്ക് പുതുജീവൻ പകർന്ന് യുവ സൈനികൻ യാത്രയായി. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി രാഹുല്‍ രാജീവ് (30) ആണ് മരണത്തിലും മാതൃകയായത്.ഹിമാചല്‍പ്രദേശില്‍ ഏറെ കാലമായി സൈനിക ഉദ്യോഗസ്ഥനായിരുന്ന രാഹുല്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാഹുലിനെ തിരുവനന്തപുരം എസ്.പി മെഡിഫോർട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.
നേരത്തെ മരണാനന്തര അവയവദാനത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. രാഹുലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. വൃക്കകള്‍, ഹൃദയ വാല്‍വ്, കരള്‍, ചർമം, കോർണിയ എന്നിങ്ങനെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്.കിഡ്നികള്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കും. കരള്‍ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ള രോഗിക്കും ഹൃദയവാല്‍വുകള്‍ ശ്രീചിത്ര ആശുപത്രിയിലേക്കും നല്‍കും. ത്വക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നല്‍കും. നേത്രപടലങ്ങള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും എത്തിക്കും.

Post a Comment

Previous Post Next Post