ബെത്‌ലേഹം കുടുംബ യൂണിറ്റ് ഒടിടിയിലേക്ക്; റിലീസ് തീയതി അറിയാം

നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായെത്തിയ 'ബെത്‌ലേഹം കുടുംബ യൂണിറ്റ്' ഒടിടി റിലീസിനൊരുങ്ങുന്നു.ഓണം റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇതിനകം ബോക്സ് ഓഫീസില്‍ നിന്നും 323 കോടിയോളം കളക്ഷൻ നേടിക്കഴിഞ്ഞു. മലയാളത്തിലെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഗിരീഷ് എഡി സംവിധാനം ചെയ്ത 'ബെത്‌ലേഹം കുടുംബ യൂണിറ്റ്'.

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം: അജ്‌മല്‍ സാബു, എഡിറ്റിംഗ് - ആകാശ് ജോസഫ് വർഗ്ഗീസ്.
ജിയോ ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഒക്ടോബർ 2 മുതല്‍ ചിത്രം ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

Post a Comment

Previous Post Next Post