ആലക്കോട്: ടൗണിൽ ക്രമരഹിതമായി വാഹനങ്ങൾ നിർത്തിയിടുന്നതും തുടർച്ചയായുണ്ടാകുന്ന വലിയ ഗതാഗതക്കുരുക്കും കാരണം യാത്രക്കാരും നാട്ടുകാരും കടുത്ത ദുരിതത്തിൽ.
അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും അമിതവേഗതയും പ്രദേശത്ത് അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. നിശ്ചിത പാർക്കിംഗ് ഇടങ്ങളിലല്ലാതെ തോന്നുംപടി വാഹനങ്ങൾ നിർത്തിയിടുന്നത് പതിവു കാഴ്‌ചയായി മാറി. കടകളുടെയും വിവിധ സ്ഥാപനങ്ങളുടെയും കവാടങ്ങൾ പോലും തടസ്സപ്പെടുത്തിയാണ് പലയിടത്തും പാർക്കിംഗ്. കാൽനടയാത്രക്കാർക്കായി നീക്കിവെച്ച നടപ്പാതകളിലേക്ക് വരെ വാഹനങ്ങൾ കയറ്റിയിടുന്നത് വഴിയാത്രക്കാരെയും വലിയ ബുദ്ധിമുട്ടിലാക്കുന്നു.
ടൗണിലെ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ ചിട്ടയായ പാർക്കിംഗ് സൗകര്യമൊരുക്കണമെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും അധികൃതരോട് ആവശ്യപ്പെട്ട് ജനങ്ങൾ രംഗത്തുണ്ട്.

Post a Comment