ഭൂമിയുടെ രേഖകള്‍ കിട്ടിയില്ല...! കൈയില്‍ പെട്രോളും കുരുക്കുമായി മൊബൈല്‍ ടവറില്‍ കയറി വയോധികന്റെ ആത്മഹത്യാ ഭീഷണി

ഭൂമിയുടെ രേഖകള്‍ കിട്ടിയില്ല...! കൈയില്‍ പെട്രോളും കുരുക്കുമായി മൊബൈല്‍ ടവറില്‍ കയറി വയോധികന്റെ ആത്മഹത്യാ ഭീഷണി

കാസർകോട്: കൈയില്‍ പെട്രോളും തലയ്ക്കു മീതെ തൂങ്ങിമരിക്കാൻ പാകത്തില്‍ കുരുക്കുമായി മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ വയോധികനെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി.കാസർകോട് സ്വദേശിയായ പി.കെ. മോഹൻദാസിനെയാണ് (70) കാസർകോട് അഗ്നിശമന സേന സുരക്ഷിതമായി താഴെ ഇറക്കിയത്.
അധികാരികളില്‍ നിന്നും കൈവശ ഭൂമിയുടെ രേഖകള്‍ ലഭ്യമാകാത്തതിനെ തുടർന്ന് കഴിഞ്ഞ 27 വർഷമായി ഓഫീസുകള്‍ കയറിയിറങ്ങി മടുത്തുവെന്ന് ആരോപിച്ചാണ് മോഹൻദാസ് ആത്മഹത്യാ ഭീഷണിയുമായി മൊബൈല്‍ ടവറില്‍ കയറിയത്. വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ ഡോ. ഹർഷയുടെ നേതൃത്വത്തില്‍ മോഹൻദാസിനെ അനുനയിപ്പിച്ച്‌ താഴെയിറക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഇയാള്‍ ഇറങ്ങാൻ കൂട്ടാക്കിയില്ല.
തുടർന്ന് ഇയാളുടെ ശ്രദ്ധ തിരിക്കുന്നതിനായി, പരാതി പ്രിന്റ് ചെയ്തു വിതരണം ചെയ്ത പേപ്പറിലെ മൊബൈല്‍ നമ്പർ കണ്ടെത്തി മോഹൻദാസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. മോഹൻദാസിന്റെ ശ്രദ്ധ തിരിഞ്ഞ സെക്കൻഡുകള്‍ക്കുള്ളില്‍ സ്റ്റേഷൻ ഓഫീസറുടെ നിർദ്ദേശപ്രകാരം എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉറപ്പുവരുത്തി സേനാംഗങ്ങളായ ജിജോ ജെ.ബി., ശ്രീ. അതുല്‍ രവി, ഇ. പ്രസീദ്, പ്രണവ് എന്നിവർ ടവറില്‍ കയറി മോഹൻദാസിനെ സുരക്ഷിതമായി കീഴ്പ്പെടുത്തി.

Post a Comment

Previous Post Next Post