ആലക്കോട് (തേർത്തല്ലി): അരിക്കുന്നേൽ സജിത്ത് ചന്ദ്രൻ (35) നിര്യാതനായി. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഏറെക്കാലം ഷാർജയിലായിരുന്ന സജിത്ത് നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഏറെ പ്രിയങ്കരനായിരുന്നു. അകാലത്തിൽ വിടപറഞ്ഞ പ്രിയ സുഹൃത്തിന്റെ വേർപാട് നാടിനും സുഹൃത്തുക്കൾക്കും തീരാനഷ്ടമായി.
സംസ്കാരം ഇന്ന് (ശനിയാഴ്ച 05/09/2026) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Post a Comment