തളിപ്പറമ്പില്‍ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി



തളിപ്പറമ്പ്: പട്ടുവത്ത് കോഴികൂട്ടില്‍ കയറി കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ ഫോറസ്റ്റ് റെസ്ക്യൂ ടീം പിടികൂടി.

പട്ടുവം കടവിലെ പള്ളക്കൻ തറമ്മല്‍ മുസ്തഫയുടെ വീട്ടിലെ കോഴികൂട്ടിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരുമ്പാമ്പ് കയറിയത്. ഉച്ചയ്ക്ക് കോഴികള്‍ക്ക് തീറ്റ നല്‍കാൻ വീട്ടുകാർ കൂട്ടിനടുത്തേക്ക് എത്തിയപ്പോഴാണ് കൂട്ടിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്. കൂട്ടിലുണ്ടായിരുന്ന അഞ്ചോളം കോഴികളില്‍ ഒന്നിനെ പാമ്പ് വിഴുങ്ങിയിരുന്നു.

Post a Comment

Previous Post Next Post