തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കേരളത്തില്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളിലും വ്യതിയാനം പ്രതീക്ഷിക്കാമെന്നു കാലാവസ്ഥാ നിരീക്ഷകർ.
നിലവില്‍ ഇന്ത്യൻ തീരത്തുനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് ഈ കാലാവസ്ഥാ സിസ്റ്റം സ്ഥിതി ചെയ്യുന്നത്.
ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശിലെ കലിംഗപട്ടണത്തിനും ഒഡിഷയിലെ ഗോപാല്‍പൂരിനും ഇടയിലൂടെ സിസ്റ്റം കരകയറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
നിലവില്‍ ആന്ധ്രാപ്രദേശിലെ കലിംഗപട്ടണത്തിന് കിഴക്ക്-തെക്കുകിഴക്കായി 100 കിലോമീറ്ററും, ഒഡിഷയിലെ ഗോപാല്‍പൂരില്‍ നിന്ന് 150 കിലോമീറ്ററും, പുരിയില്‍ നിന്ന് 220 കിലോമീറ്ററും, വിശാഖപട്ടണത്തുനിന്ന് 180 കിലോമീറ്ററും അകലെയാണ് അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്ഥാനം.

Post a Comment