പാട്ട് പാടിയത് അത്ര പിടിച്ചില്ല...! കണ്ണൂര്‍ പേരാവൂരില്‍ കല്യാണ വീട്ടിലെത്തിയവരെ വെട്ടിയ സംഭവം; മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍


കണ്ണൂർ:  പേരാവൂരില്‍ കല്യാണ വീട്ടിലെത്തിയവരെ അയല്‍വാസിയുടെ നേതൃത്വത്തില്‍ വെട്ടിയ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പേരാവൂർ സ്വദേശികളായ നിഖില്‍, സനില്‍, പ്രണവ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കല്യാണവീട്ടിലെത്തിയ അൻസാർ, അരുണ്‍, അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ പരിക്കേറ്റ അൻസറിന്റെ നില ഗുരുതരമായി തുടരുകയാണ്.
ഇവർ മദ്യപിച്ച്‌ പാട്ട് പാടിയത് അയല്‍വാസിയായ രാജേഷ് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. പാട്ട് പാടിയതുമായി ബന്ധപ്പെട്ട് രാജേഷും കല്യാണവീട്ടിലെത്തിയവരും തമ്മില്‍ വാക്കുതർക്കമുണ്ടായി. പിന്നീട് തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
സംഘർഷത്തിനിടെ രാജേഷ് സുഹൃത്തുക്കളെ വിളിച്ചുവരുത്തിയതായാണ് വിവരം. അതേസമയം, കല്യാണം നടന്ന വീട്ടുകാരും അയല്‍വാസിയായ രാജേഷും തമ്മില്‍ നേരത്തെ തന്നെ അതിർത്തി തർക്കം നിലനിന്നിരുന്നതായും പറയുന്നു.
നിലവിലുണ്ടായിരുന്ന ഈ തർക്കവും സംഘർഷം രൂക്ഷമാകുന്നതിനും ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതിനും കാരണമായതായാണ് വിവരം.

Post a Comment

Previous Post Next Post