ടയറുകള്‍ കുത്തിക്കീറി; ഭാര്യ കേസ് കൊടുത്ത വൈരാഗ്യത്തില്‍ അമ്മായിയമ്മയുടെ കാര്‍ നശിപ്പിച്ച മരുമകന്‍ അറസ്റ്റില്‍

കണ്ണൂർ: ഭാര്യ നല്കിയ കേസിന്റെ വിരോധം തീര്ക്കാന് അമ്മായിയമ്മയുടെ കാറിന്റെ ടയറുകള് കുത്തിക്കീറി നശിപ്പിച്ച മരുമകനെതിരെ പരിയാരം പൊലിസ് കേസെടുത്തു.
അഞ്ചാംപീടിക ചിറക്കുറ്റി സ്വദേശിയായ ദീപക് കാക്കാമണി (46) ആണ് കേസിലെ പ്രതി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പിലാത്തറ സ്റ്റാര് ഹെല്ത്ത് ഇന്ഷുറന്സ് കമ്പനി മാനേജരായ പെരിന്തട്ട പുറക്കുന്ന് തവിടിശേരി വീട്ടില് ലീന സുകുമാരന്റെ (57) പരാതിയിലാണ് നടപടി. പിലാത്തറയിലെ റോയല് കോംപ്ലക്സില് പ്രവര്ത്തിക്കുന്ന ലീനയുടെ ഓഫീസിന് മുന്നിലെ പാര്ക്കിങ് ഏരിയയില് നിര്ത്തിയിട്ടിരുന്ന കെ.എല്86 ഡി0708 നമ്പര് കാറിന്റെ ടയറുകളാണ് ദീപക് നശിപ്പിച്ചത്. അക്രമത്തില് ഏകദേശം 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില് പറയുന്നു.

Post a Comment

Previous Post Next Post