നെഞ്ചിടിപ്പേറ്റിയ അഞ്ചോവറുകള്‍; തോറ്റിട്ടും തല ഉയര്‍ത്തി ജപ്പാന്‍; ഇന്ത്യ കഷ്ടിച്ച്‌ രക്ഷപ്പെട്ടു


20-20 ലോകജേതാക്കളായ ഇന്ത്യയെ, അങ്ങ് സാനോയില്‍ ക്രിക്കറ്റിലെ ദുര്‍ബല ശക്തികളായ ജപ്പാന്‍ വട്ടംകറക്കിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്ടായിരിക്കും!എന്നാല്‍ സംഗതി സത്യമാണ്. പ്രതികൂല കാലാവസ്ഥ മൂലം അഞ്ചോവറായി ചുരുക്കിയ മത്സരത്തില്‍, കരുത്തരായ ഇന്ത്യയെ ഞെട്ടിച്ച്‌ ജപ്പാന്‍ നടത്തിയ വീരോചിത പോരാട്ടം ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പേറ്റി. അവസാന പന്തുവരെ ആവേശം കൊടുമുടി കയറിയ മത്സരത്തില്‍, വെറും രണ്ട് റണ്‍സിന്റെ ആശ്വാസ ജയവുമായി ഇന്ത്യ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സ്‌കോര്‍: ഇന്ത്യ അഞ്ചോവറില്‍ നാല് വിക്കറ്റിന് 32, ജപ്പാന്‍ അഞ്ചോവറില്‍ മൂന്ന് വിക്കറ്റിന് 30.
തോറ്റെങ്കിലും തല ഉയര്‍ത്തിയാണ് ജപ്പാന്‍ ടീം സാനോയിലെ ഗ്രൗണ്ട് വിട്ടത്. സഞ്ജു സാംസണും, അഭിഷേക് ശര്‍മയും അടങ്ങുന്ന ഇന്ത്യന്‍ ബാറ്റിങ് നിരയെ കറക്കി വീഴ്ത്തിയ ജാപ്പനീസ് സ്പിന്നര്‍മാര്‍ സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 33 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ലവലേശംപേടിയില്ലാതെ ബാറ്റേന്തിയ ആതിഥേയര്‍, ലോക ചാമ്പ്യമാരെ അവസാന ഓവര്‍ വരെ പണിയെടുപ്പിച്ചു.

Post a Comment

Previous Post Next Post