വാഹന മോഡിഫിക്കേഷൻ; പരിശോധന കര്‍ശനമാക്കാൻ ഹൈക്കോടതി നിര്‍ദേശം


സംസ്ഥാനത്ത് വാഹനങ്ങളില്‍ വരുത്തുന്ന നിയമവിരുദ്ധ മാറ്റങ്ങള്‍ക്കെതിരെ ഹൈക്കോടതി വീണ്ടും രംഗത്ത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇത്തരം വാഹനങ്ങളില്‍ കൃത്യവും സൂക്ഷ്മവുമായ പരിശോധനകള്‍ നടത്തണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിലവില്‍ പലവിധ മോഡിഫിക്കേഷനുകളും നടത്തുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജീപ്പുകളില്‍ വലിയ ടയറുകള്‍ ഘടിപ്പിച്ചു നടത്തുന്ന മാറ്റങ്ങള്‍ തുടർച്ചയായ റോഡപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കോട്ടയം, കാസർഗോഡ് ജില്ലകളില്‍ അടുത്തിടെയുണ്ടായ അപകടങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു കോടതിയുടെ വിമർശനം. റോഡ് സുരക്ഷ മുൻനിർത്തി പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കാൻ അതോറിറ്റികള്‍ക്ക് കോടതി നിർദേശം നല്‍കി.

Post a Comment

Previous Post Next Post