രാജ്യത്തെ പഞ്ചസാര വ്യാപാരികള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്റ്റോക്കിന്റെ പരമാവധി പരിധി 4,000 ക്വിന്റലില്‍ നിന്ന് 2,000 ക്വിന്റലാക്കി കേന്ദ്രസർക്കാർ കുറച്ചു.
പുതിയ പരിധി 2026 സെപ്റ്റംബർ 15 മുതല്‍ നവംബർ 30 വരെ പ്രാബല്യത്തിലുണ്ടാകും. ആഭ്യന്തര വിപണിയില്‍ ആവശ്യത്തിന് പഞ്ചസാര ലഭ്യമാക്കാനും പൂഴ്ത്തിവയ്പ്പും ഊഹക്കച്ചവടവും തടയാനുമാണ് ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ നടപടി. നിലവില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ രാജ്യത്തെ വ്യാപാരികള്‍ക്ക് 4,000 ക്വിന്റല്‍ സ്റ്റോക്ക് പരിധിയാണ് ബാധകമായിരുന്നത്.
30 ദിവസത്തില്‍ കൂടുതല്‍ പഞ്ചസാര സൂക്ഷിക്കാനാകില്ല
ഭേദഗതി ചെയ്ത വ്യവസ്ഥപ്രകാരം സെപ്റ്റംബർ 15 മുതല്‍ ഒരു വ്യാപാരിക്കും പഞ്ചസാര ലഭിച്ച തീയതി മുതല്‍ 30 ദിവസത്തില്‍ കൂടുതല്‍ അത് കൈവശം വയ്ക്കാനാകില്ല. രാജ്യത്തെ ഏത് സ്ഥലത്തും ഏതുസമയത്തും 2,000 ക്വിന്റലില്‍ കൂടുതല്‍ പഞ്ചസാര സ്റ്റോക്ക് ചെയ്യാനും അനുവദിക്കില്ല. പൂഴ്ത്തിവയ്പ്പും ഊഹക്കച്ചവടവും കൂടുതല്‍ നിയന്ത്രിക്കാനും ഒരിടത്ത് അമിതമായി പഞ്ചസാര ശേഖരിക്കുന്നത് തടയാനുമാണ് ഈ നിയന്ത്രണം.
Post a Comment