കക്കൂസ്‌ മാലിന്യ മൊഴുക്കിയ സ്‌ഥാപനത്തിന്‌ 50000 രൂപ പിഴ; സ്‌ഥാപനം അടപ്പിച്ചു


ചെറുപുഴ: ചെറുപുഴ ടൗണില്‍ റോഡരികിലും തിരുമേനി തോട്ടിലേയ്‌ക്കും കാര്യങ്കോട്‌ പുഴയിലേയ്‌ക്കും കക്കൂസ്‌ മാലിന്യ മൊഴുക്കിയ സ്‌ഥാപനത്തിന്‌ 50000 രൂപ പിഴയിട്ടു.ചെറുപുഴ ബസ്‌റ്റാന്റില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൈ ബേക്കേഴ്‌സ് എന്ന സ്‌ഥാപനത്തിനാണ്‌ ചെറുപുഴ പഞ്ചായത്ത്‌ അധികൃതര്‍ പിഴയിട്ടത്‌. കൂടാതെ നിക്ഷേപിച്ച മാലിന്യം തിരിച്ചെടുപ്പിക്കുകയും സ്‌ഥാപനത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ്‌ നിര്‍മ്മിക്കുന്നതു വരെ സ്‌ഥാപനം അടച്ചിടുവാനും നിര്‍ദ്ദേശം നല്‍കിയതായും പഞ്ചായത്ത്‌ അധികൃതര്‍ അറിയിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്നും ചെറുപുഴയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്‌ഥാപനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും ചെറുപുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൈസമ്മ പനയ്‌ക്കല്‍, വൈസ്‌ പ്രസിഡന്റ്‌ സതീശന്‍ കാര്‍ത്തികപ്പള്ളി, സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. ഡി. പ്രവീണ്‍, ലീന വില്യം, പഞ്ചായത്തംഗങ്ങളായ അനീഷ്‌ ആന്റണി, പ്രിന്‍സ്‌ വെള്ളക്കട എന്നിവര്‍ അറിയിച്ചു.

Post a Comment

Previous Post Next Post