യുഎഇയിലെ സ്‌കൂള്‍ സമയം മാറും; പുതിയ സമയക്രമം തിങ്കളാഴ്ച മുതൽ


അബൂദബി: യുഎഇയില് ഉടനീളമുള്ള സ്കൂളുകളുടെ സമയം പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ മന്ത്രാലയം. 2026- 27 അധ്യയന വര്ഷത്തെ വിദ്യാര്ഥികള്ക്കും അധ്യാപകര്ക്കുമുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച (സെപ്തംബര് ഏഴിന്) ഇത് പ്രാബല്യത്തില് വരും. കിന്ഡര്ഗാര്ട്ടന് മുതല് വ്യത്യസ്ത സ്റ്റേജുകള് അനുസരിച്ച്‌ സമയക്രമത്തില് മാറ്റമുണ്ടാകും. വെള്ളിയാഴ്ചകളില് പ്രത്യേക സമയമാണ്.
ചില സ്റ്റേജുകളില് രാവിലെ 7.15ന് സ്കൂള് ആരംഭിക്കും. കിന്ഡര്ഗാര്ട്ടന് വിദ്യാര്ഥികള്ക്ക് രാവിലെ 7.30ന് ആരംഭിച്ച്‌ ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കും. എട്ട് മണി വരെ പ്രഭാത പ്രവര്ത്തനങ്ങളാണ്. എട്ട് മുതല് 8.15 വരെ അസംബ്ലിയുണ്ടാകും. അതിന് ശേഷം പഠനം ആരംഭിക്കും. 45 മിനുട്ട് വീതമുള്ള അഞ്ച് ക്ലാസുകളാണുണ്ടാകുക. രണ്ട് ഇടവേളകളുണ്ടാകും. ആദ്യത്തേത് രാവിലെ 9.45 മുതല് 10.05 വരെ പ്രാതലിനും രണ്ടാമത്തേത് 10.05 മുതല് 10.25 വരെ കളിക്കും വേണ്ടിയാണ്. തുടര്ന്ന് 12.40 വരെ വ്യത്യസ്ത പഠന ക്ലാസുകള്. 12.40 മുതല് ഒരു മണി വരെ കഥപറച്ചിലാണ്. വെള്ളിയാഴ്ച അഞ്ച് മിനുട്ടാണ് അസംബ്ലിയുണ്ടാകുക. 8.05 മുതല് നാല് പിരീഡുകളുണ്ടാകും. 11.15 മുതല് 11.30 വരെയാണ് കഥപറച്ചിലിനുള്ള സമയം. ആഴ്ചയില് 24 പഠന ക്ലാസുകളാണ് കിന്ഡര്ഗാര്ട്ടന് വിദ്യാര്ഥികള്ക്കുണ്ടാകുക. തിങ്കള് മുതല് വ്യാഴം വരെ 45 മിനുട്ടാണ് ഓരോ പിരീഡും. വെള്ളിയാഴ്ചകളില് ഇത് 40 മിനുട്ടായിരിക്കും.
സൈക്കിള് 1
ഈ വിഭാഗത്തില് രണ്ട് തരം സമയക്രമമുണ്ട്. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. രാവിലെ 7.15ന് അസംബ്ലിയോടെ തുടങ്ങുന്നതാണ് ഒന്ന്. തുടര്ന്ന് 7.25ന് പഠനം ആരംഭിക്കും. തിങ്കള് മുതല് വ്യാഴം വരെ ഏഴ് പഠനങ്ങളും രണ്ട് ഇടവേളകളുമുള്ള അധ്യയനമാണുണ്ടാകുക. ആദ്യ ഇടവേള 20 മിനുട്ടും രണ്ടാമത്തേത് 15 മിനുട്ടുമായിരിക്കും. ഏഴാം പഠനം ഉച്ചക്ക് 12.40ന് ആരംഭിച്ച്‌ 1.25ന് അവസാനിക്കും. വെള്ളിയാഴ്ചകളില് അസംബ്ലി 7.10ന് ആരംഭിക്കും. 7.20 മുതല് പഠനം. നാല് പഠനങ്ങളാണുണ്ടാകുക. അവസാന പഠനം രാവിലെ 10.30ന് അവസാനിക്കും.

രണ്ടാം സമയക്രമം അനുസരിച്ച്‌ തിങ്കള് മുതല് വ്യാഴം വരെ രാവിലെ എട്ട് മണിക്ക് സ്കൂള് അസംബ്ലി ആരംഭിക്കും. 8.15 മുതല് പഠനം. ഏഴ് പഠനങ്ങളാണുണ്ടാകുക. അവസാന പഠനം 1.35ന് ആരംഭിച്ച്‌ 2.20ന് അവസാനിക്കും. വെള്ളിയാഴ്ചകളില് എട്ട് മണിക്ക് അസംബ്ലിയും 8.10ന് ആദ്യ പഠനവും ആരംഭിക്കും. അവസാന പഠനം രാവിലെ 11.30നാണ് അവസാനിക്കുക. സൈക്കിള് 1 വിദ്യാര്ഥികള്ക്ക് മൊത്തം 32 പഠനങ്ങളാണ് ആഴ്ചയിലുണ്ടാകുക. ഓരോ പഠനവും 45 മിനുട്ടായിരിക്കും.
സൈക്കിള് 2, 3 ആണ്കുട്ടികള്
സൈക്കിള് 2, 3 എന്നിവയിലെ ആണ്കുട്ടികള്ക്ക് തിങ്കള് മുതല് വ്യാഴം വരെ അസംബ്ലി 7.15ന് ആരംഭിക്കും. 7.25ന് ആദ്യ പഠനം. എട്ട് പഠനങ്ങളാണുണ്ടാകുക. എട്ടാം പഠനം 1.30ന് ആരംഭിച്ച്‌ 2.15ന് അവസാനിക്കും. രാവിലെ ഒന്പത് മുതല് 9.20 വരെ ആദ്യ ഇടവേളയും 11.45 മുതല് 12 വരെ രണ്ടാം ഇടവേളയുമുണ്ടാകും. വെള്ളിയാഴ്ചകളില് അസംബ്ലി 7.10ന് ആരംഭിക്കും. 7.15നാകും ആദ്യ പഠനം. അവസാന പഠനം 10.25ന് അവസാനിക്കും. ആഴ്ചയില് 36 പഠനങ്ങളാണുണ്ടാകുക.
സൈക്കിള് 2, 3 പെണ്കുട്ടികള്
തിങ്കള് മുതല് വ്യാഴം വരെ പ്രഭാത അസംബ്ലി രാവിലെ എട്ടിന് ആരംഭിക്കും. ആദ്യ പഠനം 8.15നാണ്. എട്ട് പഠനങ്ങളുണ്ടാകും. അവസാന പഠനം ഉച്ചക്ക് 2.30ന് ആരംഭിച്ച്‌ 3.15ന് അവസാനിക്കും. രണ്ട് ഇടവേളകളാണുണ്ടാകുക. ആദ്യത്തേത് രാവിലെ 9.50 മുതല് 10.10 വരെയാണ്. രണ്ടാമത്തേത് 12.35 മുതല് 12.50 വരെയായിരിക്കും. വെള്ളിയാഴ്ചകളില് അസംബ്ലി രാവിലെ എട്ടിന് ആരംഭിക്കും. 8.10ന് ആദ്യ പഠനം. അവസാന പഠനം 11.30ന് അവസാനിക്കും. ആഴ്ചയില് 36 പഠനങ്ങളാണുണ്ടാകുക.

Post a Comment

Previous Post Next Post