കൂവൈത്തില്‍ തുറസ്സായ സ്ഥലങ്ങളിലെ ഉച്ചസമയത്തെ പുറംപണി വിലക്കിന്റെ കാലാവധി പൂർത്തിയായതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി ജൂണ്‍ ഒന്നിന് നിലവില്‍ വന്ന മൂന്ന് മാസത്തെ താല്‍ക്കാലിക നിയന്ത്രണമാണ് ഓഗസ്റ്റ് 31-ഓടെ അവസാനിച്ചത്. ഉച്ചയ്ക്ക് 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെയായിരുന്നു തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നത്.
വിലക്ക് അവസാനിച്ചെങ്കിലും തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്ന അനുയോജ്യമായ തൊഴില്‍ സാഹചര്യങ്ങള്‍ തൊഴിലുടമകള്‍ തുടർന്നും നല്‍കണമെന്ന് അതോറിറ്റി കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. തൊഴിലിടങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള മിന്നല്‍ പരിശോധനകള്‍ തുടരുമെന്നും, നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)
Post a Comment