ഉദ്യോഗസ്ഥൻ പണം വാങ്ങുന്നതായി ആരോപണം: പയ്യാവൂർ പാടാം കവലയിലെ വനംവകുപ്പ് ഓഫീസില്‍ വിജിലൻസ് റെയ്ഡ്


ശ്രീകണ്ഠപുരം: മരം കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങളില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വനം വകുപ്പ് ഓഫീസില്‍ വിജിലൻസ് റെയ്ഡ്.വകുപ്പിന്റെ പയ്യാവൂർ പാടാം കവലയിലെ ശ്രീകണ്ഠാപുരം സെക്ഷൻ ഓഫിസിലാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഓഫീസിലെ ഉദ്യോഗസ്ഥനായ ഉളിയില്‍ സ്വദേശി, മരം കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങളില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ചുരുങ്ങിയ കാലയളവിനുള്ളില്‍ മരം കച്ചവടക്കാരില്‍ നിന്നും മരം കയറ്റി പോവുന്ന വാഹനങ്ങളില്‍ ഉള്ളവരില്‍ നിന്നും വൻ തുക കൈപ്പറ്റിയതിന്റെ തെളിവുകള്‍ പരിശോധനയുടെ ഭാഗമായി വിജിലൻസിന് ലഭിച്ചു. പണം വാങ്ങിക്കുന്നത് സെക്ഷൻ ഓഫിസിലെ ചെലവുകള്‍ക്കുവേണ്ടിയും മേലുദ്യോഗസ്ഥർ സെക്ഷൻ ഓഫിസ് സന്ദർശിക്കുമ്പോഴുള്ള ചെലവുകള്‍ക്കുവേണ്ടിയുമാണെന്നുമുള്ള വിചിത്രമായ മറുപടിയാണ് ഉദ്യോഗസ്ഥൻ വിജിലൻസിന് നല്‍കിയത്.

Post a Comment

Previous Post Next Post