മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് രണ്ടാഴ്ച മുമ്പ് ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു.
.എടവക കരിന്തിരിക്കടവ് പാറച്ചാലില്‍ ജോണിന്റെയും പരേതയായ മേരിയുടെയും മകൻ ദീപു ജോണ്‍ (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45ഓടെ മാനന്തവാടിയിലായിരുന്നു അപകടം.
ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് വന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് തൊട്ടുമുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയില്‍ തട്ടി റോഡിലേക്ക് മറിയുകയായിരുന്നു. തുടർന്ന് വാഹനത്തില്‍ നിന്ന് തെറിച്ചുവീണ ദീപു എതിരേ വന്ന റിക്കവറി വാഹനത്തിനടിയില്‍പ്പെടുകയും സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടപ്പെടുകയുമായിരുന്നു. മൃതശരീരം വയനാട് സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഡോ. എമിലി (ദുബായ്). ഒരു മകനുണ്ട്. സഹോദരി: ദിവ്യ ജോണ്‍.
Post a Comment