കോടികള്‍ കൈക്കൂലി ആരോപണം; GST ജോയിന്റ് കമ്മീഷണര്‍ പ്രജനി രാജന്റെ വീട്ടിലും വിജിലൻസ് ഓഫീസിലും റെയ്ഡ്; പച്ചാളത്തെ വീട്ടില്‍ നിന്ന് 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും പിടിച്ചെടുത്തു


കോടികള്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്.കൊച്ചിയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ ഓഫിസിലും വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. കണക്കില്‍പ്പെടാത്ത 14 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു.
അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് എറണാകുളം വിജിലൻസ് സ്പെഷല്‍ സെല്‍ നടത്തിയ പരിശോധനയിലാണ് സംസ്ഥാന ജിഎസ്ടി ടാക്സ്പേയർ സർവീസ് (ടിപിഎസ്) ജോയിന്റ് കമ്മിഷണർ 50 വയസുകാരനായ പ്രജനീ രാജന്റെ വീട്ടില്‍ നിന്ന് 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും പിടിച്ചെടുത്തത്.
പച്ചാളം ഇരട്ടക്കുളങ്ങര റോഡിലെ പ്രജനീ വിലാസ് എന്ന വസതിയിലും തേവര ജിഎസ്ടി കോംപ്ലക്സിലെ സംസ്ഥാന ജോയിന്റ് കമ്മിഷണറുടെ ഓഫിസിലുമാണു വിജിലൻസ് ഇൻസ്പെക്ടർ എ.ജി. ബിബിന്റെ നേതൃത്വത്തില്‍ സംഘം പരിശോധന നടത്തിയത്. മൂവാറ്റുപുഴ വിജിലൻസ് കോടതി പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇന്നലെ രാവിലെ 9നു തുടങ്ങിയ റെയ്ഡ് രാത്രിയിലും തുടർന്നു.

Post a Comment

Previous Post Next Post