മലപ്പുറത്ത് വാള്‍ഫാൻ ഉരുകിവീണ് കിടക്കയ്ക്ക് തീപിടിച്ച്‌ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റു മരിച്ചു


മലപ്പുറം തിരുവാലി കുളക്കാട്ടിരിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് തീപ്പൊള്ളലേറ്റു മരിച്ചു.ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വാള്‍ഫാൻ തീപിടിച്ച്‌ കിടക്കയിലേക്ക് ഉരുകി വീണാണ് ദാരുണമായ അപകടമുണ്ടായത്. എറണാകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശ്ശേരി സജീവിന്റെ മകള്‍ ശ്രീഭദ്രയാണ് മരിച്ചത്.

കുളക്കാട്ടിരി ജ്യോതിഗിരി എസ്റ്റേറ്റിലെ ഫാമില്‍ ജോലി ചെയ്യുന്ന സജീവ്-ദമ്പതികളുടെ മകളാണ് അപകടത്തില്‍ മരിച്ച അഞ്ചുമാസം പ്രായമുള്ള ശ്രീഭദ്ര. കഴിഞ്ഞദിവസം വൈകിട്ട് 4:15-ഓടെയായിരുന്നു ദുരന്തം. കുട്ടിയെ മുറിക്കുള്ളിലെ കട്ടിലില്‍ ഉറക്കിക്കിടത്തി മാതാപിതാക്കള്‍ വീടിന് പുറത്ത് ഫാമില്‍ ജോലി ചെയ്യുകയായിരുന്നു. ഈ സമയത്താണ് മുറിയിലെ വാള്‍ഫാനില്‍ ഷോർട്ട് സർക്യൂട്ട് കാരണം തീപിടിക്കുന്നത്.

തുടർന്ന് ഫാൻ കത്തിയമർന്ന് താഴെ കുട്ടി കിടക്കുകയായിരുന്ന ബെഡിലേക്ക് ഉരുകി വീഴുകയായിരുന്നു.
വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ മാതാപിതാക്കള്‍ കണ്ടത് തീപിടിച്ച നിലയിലുള്ള കിടക്കയാണ്. ഉടൻതന്നെ കുട്ടിയെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടവണ്ണ പോലീസ് സംഭവത്തില്‍ തുടർന്ന് നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post