വൈദ്യുതി പ്രതിസന്ധി: അനിശ്ചിതത്വം തുടരുന്നു; സെപ്തംബര്‍ അവസാനം വരെ പവര്‍ക്കട്ട് നീളാൻ സാധ്യത


തിരുവനന്തപുരം:മഴ കുറഞ്ഞതിനെ തുടർന്നുണ്ടായ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയില്‍ വലഞ്ഞ് കേരളം. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഭാഗിക ലോഡ് ഷെഡിങ്ങും അപ്രഖ്യാപിത പവർക്കട്ടും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.വൈകിട്ട് 7 മുതല്‍ രാത്രി 12 വരെയുള്ള പീക്ക് സമയങ്ങളിലാണ് പ്രധാനമായും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളതെങ്കിലും, പലയിടത്തും രാവിലെയും മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് പതിവായിട്ടുണ്ട്.
പ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍
ഉപഭോഗത്തിലെ വർദ്ധനവ്: രാത്രി ഒമ്പതിനും പത്തിനും ഇടയില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ടിന് മുകളിലെത്തുന്നു.
ജലവൈദ്യുത പദ്ധതികളിലെ കുറവ്: ജൂലായ് മാസത്തില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാത്തത് ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനത്തെ സാരമായി ബാധിച്ചു.

Post a Comment

Previous Post Next Post