തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ശനിയാഴ്ച തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. ഉച്ചയ്ക്ക് 1.30ന് മന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. ഒന്നാം സമ്മാനം 30 കോടി രൂപയാണ്. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 89.85 ലക്ഷം ഇതിനകം വിറ്റഴിഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിൽ ആദ്യമായാണ് ഒന്നാം സമ്മാനം 30 കോടിയാകുന്നത്. ചടങ്ങിൽ പൂജ ബമ്പർ ടിക്കറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിക്കും.

Post a Comment