സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു; ഇന്നും നിയന്ത്രത്തിന് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയെന്ന് കെഎസ്‌ഇബി. വൈകിട്ട് 6.45 മുതല്‍ രാത്രി 12.35 വരെയുള്ള സമയങ്ങളില്‍ നിയന്ത്രണം ഉണ്ടാവും


1.18: 20 to 18:45- Morani
2. 18:45 to 19:10 - Alakode Town
3. ⁠19:35 to 20:00 - Udayagiri
4. ⁠20:00 to 20:25 - Therthalli
5. ⁠20:25 to 20:50 - Chanokund
6. ⁠20:50 to 21:15 - Morani
7. 21:15 to 21:40 - Alakode Town
8. ⁠21:40 to 22:05 - Udayagiri
9. ⁠22:30 to 22:55 - Therthalli
10. ⁠22:55 to 23:20 - Chanokund

മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തില്‍ രേഖപ്പെടുത്തുന്ന വൈദ്യുതി ഉപഭോഗത്തേക്കാള്‍ 1200 മെഗാവാട്ട് വരെ അധിക വർധനവാണ് നിലവില്‍ സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.
മഴ പെയ്യുന്നുണ്ടെങ്കിലും വൈദ്യുതി ആവശ്യകതയില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടില്ല. സാങ്കേതിക തടസ്സങ്ങള്‍ കാരണം ദീർഘകാല കരാർ വഴിയുള്ള 270 മെഗാവാട്ടും മധ്യപ്രദേശില്‍ നിന്നുള്ള സ്വാപ്പ് കരാറിലെ 200 മെഗാവാട്ടും ഇന്ന് ലഭ്യമായിട്ടില്ല. എന്നാല്‍ ഗ്രിഡ്കോയില്‍ നിന്ന് 50 മെഗാവാട്ട് വൈദ്യുതി അധികമായി സമാഹരിക്കാൻ കെഎസ്‌ഇബിക്ക് സാധിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ വൈദ്യുതി ആവശ്യകത ഉയർന്നതും പവർ എക്സ്ചേഞ്ച് വഴിയുള്ള ലഭ്യത കുറഞ്ഞതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഗ്രിഡ് കണ്‍ട്രോളർ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ് പ്രകാരം രാജ്യത്ത് 12,000 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്..

Post a Comment

Previous Post Next Post