ആലക്കോട്: ഇന്നലെ രാത്രി 12 മണിയോടെ തീരുമെന്ന് കരുതി സമാധാനത്തോടെ ഉറങ്ങാൻ കിടന്ന മലയോര ജനത പുലർച്ചെ 4 മണിവരെ കൊതുകിനെയും തല്ലി കാറ്റും കാത്തിരിക്കേണ്ടി വന്ന അവസ്ഥയിലായി. രാത്രി മുഴുവൻ 3 റൗണ്ടുകളിലായി അരങ്ങേറിയ 'ലോഡ് ഷെഡ്ഡിംഗ്' കാരണം ഉറക്കം നഷ്ടപ്പെട്ടത് നൂറുകണക്കിന് കുടുംബങ്ങൾക്കാണ്.
ആലക്കോട് 33 കെ.വി സബ് സ്റ്റേഷൻ പരിധിയിൽ നടുക്കാണി സബ് സ്റ്റേഷനുമായി ചേർത്തുവെച്ച് ഓരോ ഫീഡറിലും 25 മിനിറ്റ് വെച്ച് 3 തവണയാണ് മാറിമാറി കറന്റ് പോയത്. മൂന്നാം റൗണ്ട് പുലർച്ചെ 3:55 വരെ നീണ്ടതോടെ നാട്ടുകാരുടെ രാത്രിയുറക്കം പൂർണ്ണമായും വെള്ളത്തിലായി.
ഇന്നലത്തെ കറന്റ് കളി സമയപ്പട്ടിക:
ആദ്യ റൗണ്ട്:
* 06:45 PM – 07:10 PM : തേർത്തല്ലി
* 07:10 PM – 07:35 PM : ഉദയഗിരി
* 07:35 PM – 08:00 PM : ആലക്കോട് ടൗൺ
* 08:00 PM – 08:25 PM : ചാണോക്കുണ്ട്
* 08:25 PM – 08:50 PM : മൊട്ടമ്മൽ (Morani)
രണ്ടാം റൗണ്ട്:
* 09:15 PM – 09:40 PM : തേർത്തല്ലി
* 10:05 PM – 10:30 PM : ഉദയഗിരി
* 10:55 PM – 11:20 PM : ആലക്കോട് ടൗൺ
* 11:45 PM – 12:10 AM : ചാണോക്കുണ്ട്
* 12:35 AM – 01:00 AM : മൊട്ടമ്മൽ (Morani)
മൂന്നാം റൗണ്ട്:
* 12:10 AM – 12:35 AM : തേർത്തല്ലി
* 01:00 AM – 01:25 AM : ഉദയഗിരി
* 01:50 AM – 02:15 AM : ആലക്കോട് ടൗൺ
* 02:40 AM – 03:05 AM : ചാണോക്കുണ്ട്
* 03:30 AM – 03:55 AM : മൊട്ടമ്മൽ (Morani)
ഇന്നലത്തെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല, ഇനിയിപ്പോ ഇന്നും ഇതുപോലെ വല്ല 'കലാപരിപാടിയും' ഉണ്ടാകുമോ എന്ന പേടിയിലാണ് നാട്ടുകാർ!

Post a Comment