തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുത പ്രതിസന്ധി മറികടക്കാൻ ഉയർന്ന നിരക്കില്‍ വൈദ്യുതി വാങ്ങാൻ ഒരുങ്ങി സർക്കാർ.നാഷണല്‍ തെർമല്‍ പവർ കോർപ്പറേഷനില്‍ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനാണ് കെഎസ്‌ഇബി ഒരുങ്ങുന്നത്. ഈ മാസം 30 വരെയാണ് 300 മെഗാവാട്ട് വാങ്ങുന്നത്.
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം കെഎസ്‌ഇബി തേടിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താൻ ബോര്‍ഡ് ഡയറക്ടർമാർ തിങ്കളാഴ്ച തിരിക്കും. മധ്യപ്രദേശില്‍ നിന്ന് വായ്പ വഴി കിട്ടുന്ന 200 മെഗാവാട്ട് കിട്ടാത്തതിനാല്‍ സ്ഥിതി ഗുരുതരമായി തുടരും.
Post a Comment