കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ ഭർത്താവ് അശ്ലീല വെബ്സൈറ്റുകളില്‍ വിറ്റതായുള്ള ഭാര്യയുടെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭർത്താവിന് ബന്ധമുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തന്‍റെ നഗ്നദൃശ്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പിപ്പില്‍ നിന്ന് ആവശ്യപ്പെട്ടതായും യുവതി വ്യക്തമാക്കി. കൊട്ടിയം പൊലീസ് യുവതിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണ്.
കിടപ്പറദൃശ്യങ്ങള്‍ പങ്കുവച്ചതില്‍ ഭർത്താവിന് കുറ്റബോധമില്ല. ഈ ദൃശ്യങ്ങള്‍ വിറ്റ് ഭർത്താവ് പണമുണ്ടാക്കി. കുട്ടികളുടെ മുന്നില്‍ വച്ച് പോലും ലൈംഗിക വൈകൃതങ്ങള്‍ കാണിച്ചു. കൗണ്‍സിലിങ്ങിന് നിർബന്ധിച്ചപ്പോള്‍ ക്രൂരമായി മർദിച്ചു. എന്നും യുവതി പറയുന്നു. വിദേശത്തായിരുന്ന യുവതി നിലവില്‍ നാട്ടിലെത്തിയിട്ടുണ്ട്. തുടർന്നാണ് ഫോണ്‍ സന്ദേശം ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം യുവതി കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കൊല്ലം ജില്ലക്കാരായ ദമ്പതികള്‍ യുകെയിലാണ് താമസിക്കുന്നത്. താനിക്ക് കാണാനെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ച് ഭർത്താവ് കിടപ്പറ ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ഈ ദൃശ്യങ്ങള്‍ വിറ്റത് ശ്രദ്ധയില്‍ പെട്ട സുഹൃത്താണ് യുവതിയോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കൗണ്‍സിലിങ് നല്‍കിയാല്‍ ശരിയാവുമെന്ന ധാരണയില്‍ ഭർത്താവിനെയുംകൊണ്ട് യുവതി നാട്ടിലെത്തുകയായിരുന്നു. 2 ദിവസം കൗണ്‍സിലിങ്ങിന് പോയെങ്കിലും അടുത്ത ദിവസം ഇയാള്‍ യുവതിയെ ക്രുരമായി മർദിക്കുകയായിരുന്നു. തുടർന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്..
Post a Comment