സംസ്ഥാന സര്‍ക്കാറിൻ്റെ ഹരിതമിത്ര പുരസ്ക്കാരം കണ്ണൂര്‍ തളിപ്പറമ്പ കീഴാറ്റൂര്‍ സ്വദേശി രജീഷ് കല്ലംവള്ളിക്ക്


കളമശ്ശേരി : സംസ്ഥാന സർക്കാറിൻ്റെ ഈ വർഷത്തെ ഹരിതമിത്ര പുരസ്ക്കാരം തളിപ്പറമ്പ കീഴാറ്റൂർ സ്വദേശി രജീഷ് കല്ലംവള്ളി കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ.
ടി.സിദ്ധീഖില്‍ നിന്നും ഏറ്റുവാങ്ങി. ചിങ്ങം 1 ന് രാവിലെ എറണാകുളം കളമശ്ശേരിയിലെ ആഷിസ് കണ്‍വെൻഷൻ സെൻ്ററില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കിയാണ് കൃഷി വകുപ്പ് മന്ത്രിയില്‍ നിന്ന് രജീഷ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് ഹരിത്ര മിത്ര പുരസ്ക്കാരം.മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഫിഷറീസ് വകുപ്പു മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂർ, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി റോജി എം. ജോണ്‍,ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി അനൂപ് ജേക്കബ്,എം.പി.മാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, അഡ്വ. കെ ഫ്രാൻസിസ് ജോർജ്, അഡ്വ. ജെബി മേത്തർ, അഡ്വ.ഹാരിസ് ബീരാൻ തുടങ്ങിയ പ്രമുഖരും വേദിയില്‍ സന്നിഹിതരായിരുന്നു. രജീഷിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷിയാകാൻ കളമശ്ശേരിയില്‍ എത്തിയിരുന്നു.

Post a Comment

Previous Post Next Post