പത്തനംതിട്ട: മോഹൻലാല്‍ ചിത്രം 'അതിമനോഹര'ത്തിന് സന്നിധാനത്ത് ഷൂട്ടിംഗ് അനുമതി നിഷേധിച്ചു. വനംവകുപ്പാണ് അനുമതി നിഷേധിച്ചത്.
ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ക്ഷേത്രം ഉള്‍പ്പെടെയുള്ള ഭാഗം പെരിയാർ കടുവ സങ്കേതത്തിലാണ് ഉള്ളത്. എന്നാല്‍ പമ്പ വരെയുള്ള റാന്നി വനംവകുപ്പ് ഡിവിഷൻ ഭാഗത്ത് അനുമതി നല്‍കിയിട്ടുണ്ട്. അവിടങ്ങളില്‍ നാളെ ഷൂട്ടിംഗ് നടക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന് നേരത്തെ ദേവസ്വം ബോർഡ് അനുമതി നല്‍കിയിരുന്നു.തുടരും എന്ന മെഗാ ഹിറ്റ് ചിത്രത്തിനുശേഷം മോഹൻലാലിനെ നായകനാക്കി തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും അതിമനോഹരത്തിനുണ്ട്. ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്രത്തില്‍ മോഹൻലാല്‍ എത്തുന്നത്. മീര ജാസ്മിൻ ആണ് നായിക. മുകേഷ്, ജഗദീഷ്, മനോജ്.കെ. ജയൻ, ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരണ്‍ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുണ്‍, പ്രാർത്ഥന, സജീവൻ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. രചന രതീഷ് രവി, ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികള്‍ക്ക് ജെക്സ് ബിജോയ് സംഗീതം പകരുന്നു. കോ-ഡയറക്ടർ -ബിനു പപ്പു, എഡിറ്റിംഗ് - വിവേക്ഹർഷൻ, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം.
Post a Comment