അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍; ഉടന്‍ തലശ്ശേരി ജയിലിലേക്ക് മാറ്റും


കണ്ണൂര്‍: പിടിയിലായ ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
ഉടന്‍ തലശ്ശേരി ജയിലിലേക്ക് മാറ്റും.
പൊലീസിനെയും സ‍ർക്കാരിനെയും വെല്ലുവിളിച്ച്‌ ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂരില്‍ നിന്ന് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അ‍ർജുൻ ആയങ്കിയെ കസ്റ്റ‍ഡിയിലെടുത്തത്. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post