ഡല്‍ഹി: ആശങ്ക വേണ്ട. ഉപഭോക്താക്കളുടെ യു.പി.ഐ ഇടപാടുകള്‍ സൗജന്യമായി തുടരുമെന്ന് കേന്ദ്രസർക്കാർ. അതേസമയം, വ്യാപാരികളില്‍ നിന്ന് സീറോ മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആർ) ഈടാക്കും.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് വ്യക്തത വരുത്തിയത്.
'നികുതിയും മറ്റ് നിയമങ്ങളും (ഭേദഗതി) ബില്‍" കഴിഞ്ഞദിവസം ലോക്‌സഭ പാസാക്കിയിരുന്നു. ഇലക്‌ട്രോണിക് പേയ്‌മെന്റിനു ചാർജ് ഈടാക്കാൻ സേവനദാതാക്കളെ അനുവദിക്കാൻ കേന്ദ്രത്തിനു അധികാരം നല്‍കുന്ന വ്യവസ്ഥ ബില്ലിലുണ്ട്. ഇതാണ് ആശങ്ക പരത്തിയത്.
ഉപഭോക്താക്കളില്‍ നിന്ന് പ്രത്യേക തുക ഈടാക്കില്ലെന്ന് ഫോണ്‍ പേ സി.ഇ.ഒ സമീർ നിഗം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സൗജന്യം തുടരുമെന്നും ചെറുകിട വ്യാപാരികളെ എം.ഡി.ആർ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കുമെന്നും പേയ്‌മെന്റ് കൗണ്‍സില്‍ ഒഫ് ഇന്ത്യ വ്യക്തമാക്കി. നിശ്ചിത തുകയ്‌ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രമായിരിക്കും വ്യാപാരികളില്‍ നിന്ന് ചാർജ് ഈടാക്കുക.
ബില്ലിനു പിന്നില്‍ അമേരിക്കൻ സമ്മർദ്ദമെന്ന് കോണ്‍ഗ്രസും സി.പി.എമ്മും ആരോപിക്കുന്നു. കാർഡ് ഇടപാടുകളിലുണ്ടായ വൻ ഇടിവ് വീസ, മാസ്റ്റർ കാർഡ് തുടങ്ങിയ യു.എസ് കമ്പനികളെ ബാധിച്ചിരുന്നു. യു.എസ് കമ്പനിയാണ് ഗൂഗിള്‍ പേ. അമേരിക്കൻ ഭീമൻ വാള്‍മാർട്ടിന് ഓഹരികള്‍ കൂടുതലുള്ളതാണ് ഫോണ്‍ പേ. ഇടപാടുകള്‍ സൗജന്യമായി തുടരുന്നതില്‍ ഈ കമ്പനികള്‍ക്കും അതൃപ്‌തിയുണ്ടെന്നാണ് സൂചന.
എം.ഡി.ആർ ബാങ്കുകളെ
സഹായിക്കാൻ
1 വ്യാപാരികളില്‍ നിന്ന് ചാർജ് ഈടാക്കുന്നത് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അനിവാര്യമെന്ന് കേന്ദ്രം
2 അവർക്ക് അടിസ്ഥാന സൗകര്യം, സുരക്ഷ തുടങ്ങിയവയില്‍ കൂടുതല്‍ നിക്ഷേപം നടത്താൻ കഴിയും
Post a Comment