കണ്ണൂർ: ഓണാഘോഷങ്ങളുടെയും അവധിക്കാല ഷോപ്പിംഗിന്റെയും ഭാഗമായി കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകാനിടയുള്ള വൻ ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കാൻ പോലീസും കോർപ്പറേഷൻ അധികൃതരും കർശന നടപടികളിലേക്ക്.നഗരത്തിലെ ട്രാഫിക് പരിഷ്കാരങ്ങളോട് പൊതുജനങ്ങളും ബസ് തൊഴിലാളികളും ഓട്ടോ-ടാക്സി ഡ്രൈവർമാരും പൂർണ്ണമായും സഹകരിക്കണമെന്ന് മേയർ പി. ഇന്ദിര അഭ്യർത്ഥിച്ചു.
ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ റോഡരികിലും വഴിയോരങ്ങളിലും പ്രവർത്തിക്കുന്ന സ്ക്രാപ്പ് കടകളില്‍ പുറത്ത് സ്റ്റോക്ക് ചെയ്തിട്ടുള്ള സാധനങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യും. കൂടാതെ, കാല്‍നടയാത്രക്കാർക്കും വാഹനങ്ങള്‍ക്കും തടസ്സമാകുന്ന രീതിയിലുള്ള വർക്ക്ഷോപ്പുകളുടെ പ്രവർത്തനവും അനുവദിക്കില്ല. ഓണം സീസണ്‍ കഴിയുന്നത് വരെ നഗരത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് പാർക്കിംഗിനായി ദയാ മെഡിക്കല്‍സ് ഗ്രൗണ്ട്, മുൻസിപ്പല്‍ സ്കൂള്‍ ഗ്രൗണ്ട്, കളക്ടറേറ്റ് മൈതാനം, നിക്ഷൻ ഇലക്‌ട്രോണിക്സിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
പാമ്പൻ മാധവൻ റോഡില്‍ ജൂബിലി ഹാളിന് മുൻവശം മുതലുള്ള ഭാഗങ്ങളില്‍ ബസ്, ലോറി പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചു. ഇവിടെ സ്വകാര്യ വാഹനങ്ങള്‍ക്ക് പാർക്കിംഗ് അനുവദിക്കും. എന്നാല്‍ ജൂബിലി ഹാള്‍ സൈഡ്, സന്നിധാൻ റോഡ്, സൂര്യ സില്‍ക്സിന് സമീപം, രാമാനന്ദ ഓയില്‍ മില്‍ റോഡ് എന്നിവിടങ്ങളില്‍ ബസ് പാർക്കിംഗ് അനുവദിക്കില്ല.
Post a Comment