ബസില്‍ കയറുന്നതിനിടെ കാലില്‍ നിന്ന് ഷൂ ഊരി വീണു, ഇതെടുക്കാനായി ഇറങ്ങാൻ ശ്രമിക്കവേ വാഹനം മുന്നോട്ടെടുത്തു, പിടിവിട്ട് നിലത്തുവീണ കോളേജ് വിദ്യാര്‍ഥിനിയുടെ തലയിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങി ദാരുണാന്ത്യം


പാലക്കാട്: ബസില്‍നിന്നു തെറിച്ചുവീണ് കോളജ് വിദ്യാർഥിനിയുടെ തലയിലൂ‌ടെ ടയർ കയറിയിറങ്ങി ദാരുണാന്ത്യം. കോങ്ങാട് കരുണയില്‍ ഗോപീകൃഷ്ണന്റെ മകള്‍ ഗൗരി ജി.
കൃഷ്ണ (18) ആണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയാണ്.ഇന്നു രാവിലെ കോളജില്‍ പോകുന്നതിനു സ്വകാര്യ ബസില്‍ കയറിയതാണ് വിദ്യാർഥിനി. ബസില്‍ കയറുന്നതിനിടെ ഗൗരിയുടെ ഒരു കാലില്‍നിന്ന് ഷൂ ഊരി പുറത്തേക്ക് വീണു. ഇതെടുക്കാനായി ബസില്‍നിന്ന് ഇറങ്ങാൻ ശ്രമിക്കവേ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. പിടിവിട്ട് തെറിച്ചുവീണ ഗൗരിയുടെ തലയിലൂടെ ഇതേ ബസ് കയറിയിറങ്ങുകയായിരുന്നുവെന്നാണു വിവരം. വിദ്യാർഥിനിയെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post