കണ്ണൂര്‍|കണ്ണൂരില്‍ വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തില്‍ യുവതിയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു.
പയ്യന്നൂര്‍ കരിവെള്ളൂര്‍ കുക്കാനത്ത് ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തില്‍ കുക്കാനം സ്വദേശി പ്രജിഷയ്ക്ക് പൊള്ളലേറ്റു. പ്രജിഷയെ രക്ഷിക്കാന്‍ ശ്രമിച്ച മാതാവ് പത്മിനിക്കും പൊള്ളലേറ്റിറ്റുണ്ട്. ആക്രമിക്കുന്നതിനിടെ ഭര്‍ത്താവ് സനലിനും പൊള്ളലേറ്റിറ്റുണ്ട്.ഏതാനും നാളുകളായി പ്രജിഷയും സനലും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തിലാണ് പ്രജിഷയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് തീയണച്ച് പ്രജിഷയെയും മാതാവിനെയും ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ സനലിനെതിരെ പയ്യന്നൂര്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു.
Post a Comment