സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല: വിദ്യാഭ്യാസ മന്ത്രി


സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ധീന്റെ ഉത്തരവ്. 21നാണ് ഇത്തവണ സ്‌കൂളുകളില്‍ ഓണാഘോഷം നടത്തുക.
ഇത് സംബന്ധിച്ച്‌ നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.ഇത് സംബന്ധിച്ച്‌ നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
'ഓണം കളറാക്കിക്കോളീന്‍ മക്കളെ… സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷത്തെ ഓണാഘോഷ ദിനമായ ആഗസ്റ്റ് 21 ന് കുട്ടികളുടെ ആഗ്രഹ പ്രകാരം യൂണിഫോം അല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.' എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം ഓണാഘോഷം നടക്കുന്നതിനാല്‍ ഓഗസ്റ്റ് 21ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു. പകരം ഓണാവധിക്ക് ശേഷമാകും പരീക്ഷ നടക്കുക. പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായതോടെയായിരുന്നു തീരുമാനം.

Post a Comment

Previous Post Next Post