ആലക്കോട് ന്യൂസ് ഇംപാക്ട്: വാർത്ത ഫലം കണ്ടു; കൊട്ടയാട് കവലയ്ക്ക് സമീപത്തെ അപകട കുഴി അടച്ചു

 


ആലക്കോട്: ആലക്കോട് - കരുവൻചാൽ റോഡിൽ കൊട്ടയാട് കവലയ്ക്ക് സമീപത്തെ വളവിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടായിരുന്ന കുഴി ഒടുവിൽ അടച്ചു. 


വളവിൽ തന്നെ രൂപപ്പെട്ട ഈ കുഴി ദൂരെ നിന്ന് വരുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽ പെടാത്തത് അപകടങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി 'ആലക്കോട് ന്യൂസ്' കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. മഴക്കാലത്ത് വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രികർക്കടക്കം ഇതൊരു ഭീഷണിയാകുമെന്നും വാർത്തയിൽ എടുത്തുകാണിച്ചിരുന്നു

നാട്ടുകാരുടെയും യാത്രികരുടെയും ബുദ്ധിമുട്ടുകൾ ഉൾപ്പെടുത്തി വാർത്ത പുറത്തുവന്നതോടെ അധികൃതർ ഉടൻ ഉണർന്നു പ്രവർത്തിക്കുകയായിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ കുഴി അടയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.

വലിയൊരു അപകടം ഉണ്ടാകുന്നതുവരെ കാത്തിരിക്കാതെ, വാർത്തയോട് വേഗത്തിൽ പ്രതികരിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയ ആലക്കോട് പഞ്ചായത്തിന് 'ആലക്കോട് ന്യൂസ്' നന്ദി അറിയിക്കുന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് വേഗത്തിൽ പരിഹാരം കാണാൻ കഴിഞ്ഞതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിത്..





നിങ്ങളുടെ ശ്രദ്ധയ്ക്ക്: നിങ്ങളുടെ പ്രദേശത്ത് സമാനമായ രീതിയിൽ റോഡുകളിലോ മറ്റോ കുഴികളോ മറ്റ് തകരാറുകളോ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ, ദയവായി ഞങ്ങൾക്ക് മെസ്സേജ് അയക്കുക. ഞങ്ങൾ അത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്.

Post a Comment

Previous Post Next Post