കാസര്‍കോട്: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരെ കാറില്‍ കൊണ്ടുപോയി ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പോക്സോ (POCSO) നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.
മഞ്ചേശ്വരം സ്വദേശികളായ റിസ്വാന്‍ (23), മുഹമ്മദ് സഅദ് (19) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. ദിനേശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16-ഉം 14-ഉം വയസ്സുള്ള സഹോദരിമാരാണ് അതിക്രമത്തിന് ഇരയായത്. ഓഗസ്റ്റ് 15-ന് രാവിലെ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. റിസ്വാനും സഅദും ചേര്‍ന്ന് പെണ്‍കുട്ടികളെ കാറില്‍ കയറ്റി തലപ്പാടിയിലുള്ള ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.കുട്ടികളെ കാണാതായതോടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തലപ്പാടിയിലെ ലോഡ്ജില്‍ നിന്ന് പ്രതികളെയും പെണ്‍കുട്ടികളെയും കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ്, പീഡനവിവരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post a Comment