പാലക്കയംതട്ടില്‍ പരിസ്ഥിതി സമിതി പരിശോധന നടത്തി


നടുവില്‍: പാലക്കയംതട്ടില്‍ നിർമാണം നടത്തിവരുന്ന സ്വകാര്യ റിസോർട്ടില്‍ ക്രമവിരുദ്ധമായ നിർമാണ പ്രവൃത്തികള്‍ നടക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതി അംഗങ്ങള്‍ സ്ഥലം സന്ദർശിച്ച്‌ പരിശോധന നടത്തി.ക്രമവിരുദ്ധമായ നിർമാണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സജീവ് ജോസഫ് എംഎല്‍എ നല്‍കിയ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ ഇവിടെയുള്ള എല്ലാ നിർമാണ പ്രവൃത്തികളും നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു.
ഇന്നലെ സ്ഥലം സന്ദർശിച്ച ജില്ലാ പരിസ്ഥിതി സമിതി അംഗങ്ങള്‍ പരിശോധിക്കുകയും പാലക്കയം തട്ടിന്റെ സ്വാഭാവിക ഭൂപ്രകൃതിയെയും ദൃശ്യഭംഗിയെയും വ്യൂ പോയിന്റിനെയും മറയ്ക്കുന്ന രീതിയിലാണ് നിർമാണം നടത്തിയതെന്ന് വിലയിരുത്തി.

Post a Comment

Previous Post Next Post