തളിപ്പറമ്പ് കാഞ്ഞിരങ്ങാട് റോഡരികിൽ അടുക്കിവെച്ച വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

 


കാഞ്ഞിരങ്ങാട്: റോഡരികിൽ അടുക്കിവെച്ച വൈദ്യുതി തൂൺ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കാഞ്ഞിരങ്ങാട് വടക്കേമൂലയിലെ കേളോത്ത് വീട്ടിൽ കെ. അജീഷ് (36) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം നടന്നത്.

റോഡരികിൽ മാറ്റിവെച്ചിരുന്ന വൈദ്യുതി തൂണുകളിലൊന്ന് അജീഷിന്റെ ദേഹത്തേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പി. ചന്ദ്രൻ - കേളോത്ത് മാധവി ദമ്പതികളുടെ മകനാണ് മരിച്ച അജീഷ്. ചന്ദ്രിക, സുഷമ (കോട്ടക്കടവ്) എന്നിവർ സഹോദരങ്ങളാണ്.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് സംസ്കരിക്കും.

Post a Comment

Previous Post Next Post