ഡല്‍ഹി: രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി. ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും.
ശനിയാഴ്ച രാവിലെ ഏഴുമണിക്ക് ചടങ്ങുകള്‍ ആരംഭിക്കും. ചെങ്കോട്ടയിലെ ചടങ്ങുകളുടെ ഭാഗമായി ദേശീയഗീതമായ 'വന്ദേമാതരം' ആലപിക്കും.ഇതാദ്യമായാണ് ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരം മുഴങ്ങുന്നത്.
ചെങ്കോട്ടയില്‍ എത്തുന്ന പ്രധാനമന്ത്രിയെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ളവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ഡല്‍ഹി ഏരിയ ജനറല്‍ ഓഫീസർ കമാൻഡിങ് (ജിഒസി) ലഫ്റ്റനൻ്റ് ജനറല്‍ രാജേഷ് സേഥിയെ പ്രതിരോധ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തും.
പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ സംഘത്തില്‍ കരസേന, നാവികസേന, വ്യോമസേന, ദില്ലി പൊലീസ് എന്നിവയില്‍ നിന്ന് ഓരോ ഓഫീസറും 24 വീതം മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഏകോപന ചുമതല ഇന്ത്യൻ കരസേനയ്ക്കാണ്.
ഗാർഡ് ഓഫ് ഓണറിന് ലെഫ്റ്റനൻ്റ് കേണല്‍ അർജുൻ സിങ് നേതൃത്വം നല്‍കും. പ്രധാനമന്ത്രിയുടെ ഗാർഡിലെ കരസേനാ സംഘത്തെ മേജർ ആദിത്യ ശർമ്മയും നാവികസേനാ സംഘത്തെ ലെഫ്റ്റനൻ്റ് കമാൻഡർ നീലം റാണയും വ്യോമസേനാ സംഘത്തെ സ്ക്വാഡ്രണ്‍ ലീഡർ വിപിൻ കുമാറും നയിക്കും. അഡീഷണല്‍ ഡിസിപി വിനീത് കുമാറാണ് ദില്ലി പോലീസ് സംഘത്തെ നയിക്കുന്നത്.നിന്നുള്ള അയ്യായിരത്തോളം വിശിഷ്ട അതിഥികളെ ക്ഷണിച്ചിട്ടുണ്ട്.
ചെങ്കോട്ടയില്‍ എത്തുന്ന പ്രധാനമന്ത്രിയെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ളവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ഡല്‍ഹി ഏരിയ ജനറല്‍ ഓഫീസർ കമാൻഡിങ് (ജിഒസി) ലഫ്റ്റനൻ്റ് ജനറല്‍ രാജേഷ് സേഥിയെ പ്രതിരോധ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തും.
അതിനുശേഷം, ഡല്‍ഹി ഏരിയ ജിഒസി പ്രധാനമന്ത്രിയെ സല്യൂട്ടിങ് ബേസിലേക്ക് ആനയിക്കും. അവിടെ കര - നാവിക - വ്യോമസേനകളുടെയും ദില്ലി പൊലീസിൻ്റെയും സംയുക്ത സംഘം പ്രധാനമന്ത്രിക്ക് ജനറല്‍ സല്യൂട്ട് നല്‍കും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും.
Post a Comment